കൊച്ചി: എസ്യുവികളുടെ വില്‍പ്പനയും സേവനവും പരിഷ്കരിച്ച് ഓട്ടോമൊബൈല്‍ ഉപഭോക്തൃ അനുഭവം കൂടുതല്‍ മികവുറ്റതാക്കാന്‍ മഹീന്ദ്ര. ഹാര്‍ട്ട്കോര്‍ ഡിസൈന്‍ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ പുതു തലമുറ ഡീലര്‍ഷിപ്പുകള്‍ വഴി മുഴുവന്‍ ഇലക്ട്രിക് ഐസിഇ എസ്യുവികള്‍ക്കായി ഷോറൂം മുതല്‍ സര്‍വീസ് ബേ വരെ സമഗ്ര അനുഭവം ഒരുക്കുന്നു.
ഇംഗ്ലോ ഇലക്ട്രിക് ഒറിജിന്‍ ആര്‍ക്കിടെക്ചര്‍ മുതല്‍ ലോകത്തിലെ ഏറ്റവും വേഗത യേറിയ ഓട്ടോമോട്ടീവ് മൈന്‍ഡായ എംഎഐഎയും ഹീറോ ഫീച്ചറുകളും കൂടിയാണ് മഹീന്ദ്രയുടെ നവീന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം.
ഡോള്‍ബി അറ്റ്മോസ് ഫീച്ചറുള്ള 1400 വാട്ട്, 16 സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡണ്‍ സിസ്റ്റമുള്ള ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ഇന്‍- കാര്‍ ഓഡിയോയുമായി സോണിക് സ്റ്റുഡിയോ, ലക്ഷ്വറി, പ്രീമിയം ബ്രാന്‍ഡുകളില്‍ നിന്നുള്ള 500 വിദഗ്ധര്‍ ഉപഭോക്താക്കളുമായി വ്യക്തിഗതമായി ആശയവിനിമയം നടത്തുകയും, മഹിന്ദ്ര എസ്യുവികളില് നിന്നുള്ള മികച്ച അനുഭവം ഉറപ്പാക്കുന്നതിനായി ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഈ സേവങ്ങളുമായി മഹീന്ദ്രയുടെ പുതുതായി രൂപകല്‍പ്പന ചെയ്ത ഡീലര്‍ഷിപ്പുകള്‍ കാര്‍ വാങ്ങുന്നതിനുള്ള ഒരു സ്ഥലം എന്നതിനപ്പുറം മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കുന്നു.
ഇ-എസ്യുവികള്‍ക്കായി പ്രത്യേക സേവന ബേ, ഇലക്ട്രിക് വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പരിശീലനം ലഭിച്ച വിദഗ്ധ ടെക്നീഷ്യന്മാര്, ലോകോത്തര എസ്യുവികള്‍ക്കായി അനുയോജ്യമായ അത്യാധുനിക ഉപകരണങ്ങളും, സാങ്കേതികവിദ്യയും. സോഫ്റ്റ്വെയര് അധിസ്ഥിതമായി വാഹനങ്ങള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പ്രൊഡിക്റ്റിവ് ഡയഗ്നോസ്റ്റിക്സ്, ഇത്തരത്തിലുള്ള ആദ്യത്തെ റിമോട്ട് വെഹിക്കിള്‍ ഡയഗ്നോസ്റ്റിക്സ് (ആര്വിഡി) ഉള്‍പ്പടെ പ്രോ ആക്ടീവ് മെയിന്റനന്‍സും സുഗമമായ ഉപഭോക്താവ് അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു.
ഇവി ബാറ്ററിയ്ക്കായി തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യവ്യാപകമായ ശൃംഖലയായ ബാറ്ററി റിപ്പയര്‍ സെന്റര്‍. മഹീന്ദ്ര റിസര്‍ച്ച് വാലി (എംആര്‍വി)യിലെ എഞ്ചിനീയര്‍മാരുടെ പിന്തുണയോടെ മഹിന്ദ്ര ടെക്ക് വിദഗ്ധരുടെ 400 അംഗ ടീം കൃത്യമായ സര്‍വീസ് ഉറപ്പാക്കുന്നു. ഈ സേവങ്ങളുമായി മഹീന്ദ്ര വില്‍പ്പന, സേവനങ്ങളില്‍ പുതിയ ഒരു മാനദണ്ഡം കൊണ്ടുവരുന്നു.
മഹീന്ദ്രയുടെ 350-ലധികം വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രത്യേകം ഇവി ചാര്‍ജിംഗ് വിഭാഗമായ ചാര്‍ജ് ഇന്‍ ആരംഭിക്കുന്നു. ഹോം ചാര്‍ജര്‍ ഇന്സ്റ്റാളേഷന് മുതല്‍ ഇന്ത്യയിലെ അതിവേഗം വളരുന്ന നെറ്റ്വര്ക്കായ ചാര്‍ജ് ഇന്‍ വരെ തടസ്സമില്ലാത്ത ഇലക്ട്രിക് മൊബിലിറ്റി ഉറപ്പാക്കും.
തത്സമയ ഓര്‍ഡര്‍ ട്രാക്കിംഗ്, ടെസ്റ്റ് ഡ്രൈവ് ബുക്കിംഗുകള്‍, ഡെലിവറിയ്ക്കു മുമ്പ് തന്നെ വാഹനത്തിന്റെ വിശദാംശങ്ങള്‍ അറിയാനുള്ള സൗകര്യം, ലൈവ് വാഹന സ്റ്റാറ്റസ്, റിമോട്ട് കണ്ട്രോളുകള്, ഡെലിവറിക്ക് ശേഷമുള്ള ഊര്‍ജ്ജ മാനേജ്മെന്റ് തുടങ്ങിയവയുമുണ്ട്.
2025 മാര്‍ച്ച് ആകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഡിസി ചാര്‍ജറുകളുടെ 50 ശതമാനവുമായി സമഗ്രമായ ഏകീകരണം, വാള് ബോക്സ് ചാര്ജര്ക്കുള്ള സംയോജിത ചാര്‍ജിംഗ് പരിഹാരം മാത്രമല്ല ഇന്ത്യയുടെ ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്വര്‍ക്കിനുള്ള പേയ്മെന്റ് ഗേയ്റ്റ്വേ ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ സംയോജനവും ലഭിക്കും. ഈ സേവനങ്ങളുമായി മഹീന്ദ്രയുടെ മീ4യു ആപ്പ് വില്‍പ്പനയ്ക്ക് മുമ്പും വില്‍പ്പനയ്ക്ക് ശേഷവുമുള്ള അനുഭവം ലളിതവും മികച്ചതുമാക്കുന്നു.
മഹേന്ദ്ര ഡീലര്‍ഷിപ്പുകളിലും സര്‍വീസ് സെന്ററുകളിലും വ്യക്തിഗതമായ ഷോറൂം വാക്ക്ത്രൂകള്, ഇമേഴ്സീവ് ടെസ്റ്റ്-ഡ്രൈവ് അനുഭവങ്ങള്‍, ഇന്ററാക്ടീവ് ടെക് പ്രദര്‍ശനങ്ങള്‍ എന്നിവ ലഭ്യമാണ്. സന്ദര്‍ശകര്‍ക്ക് വിദഗ്ധ സെയില്‍സ് കണ്‍സള്‍ട്ടന്റുകളുമായി സംസാരിക്കാനും, തീം അടിസ്ഥാനമാക്കിയുള്ള സമ്മാനങ്ങള്‍ നേടാനും, ‘ത്രീ ഫോര്‍ മീ’ പോലെയുള്ള നവീന ധനസഹായ പദ്ധതികള്‍ മനസ്സിലാക്കാനുമുള്ള പ്രത്യേക അവസരമുണ്ടാകും.
ഫെബ്രുവരി 14ന് രാവിലെ 9 മുതല്‍ ബിഇ 6, എക്സ്ഇവി 9ഇ മോഡലുകളുടെ ബുക്കിംഗുകള്‍ രാജ്യത്തുടനീളമുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും ആരംഭിക്കും. മഹീന്ദ്രയുടെ അണ്ലിമിറ്റ് ലവ് കാഴ്ചപ്പാടിന്റെ ഒരു പ്രധാന നാഴികക്കല്ലായി ഇത് മാറും. ഈ അവതരണം ഒരു വാങ്ങലിനേക്കാള്‍ കൂടുതലായി ഉപഭോക്താക്കള്‍ക്കും അവരുടെ ഭാവി എസ്യുവികള്‍ക്കും ഇടയിലുള്ള ആഴത്തിലുള്ളതും, വൈകാരികവുമായ ടെക്നോളജി അധിഷ്ഠിതവുമായ ബന്ധത്തിന്റെ തുടക്കമാണ്.