കൊച്ചി: ട്രാന്സ്ജെന്റര് മേക്കപ്പ് ആര്‍ടിസ്റ്റ് സീമ വിനീത് വിവാഹിതയായി. സോഷ്യല്‍ മീഡിയയിലൂടെയാണ് സീമ വിവാഹ വിവരം അറിയിച്ചത്. നിശാന്ത് ആണ് സിമ വിനീതിന്റെ വരന്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് നടന്നത്.
ഇരുവരുടെയും ചിത്രങ്ങള്‍ നല്‍കികൊണ്ട് ‘കൊട്ടും കുരവയും ആര്‍പ്പുവിളികളും ആരവങ്ങളും ആള്‍ക്കൂട്ടവും ഇല്ലാതെ ഔദ്യോഗികമായി വിവാഹിതരായി’, എന്ന് സീമ കുറിച്ചു. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്. ഇരുവരും ബന്ധത്തില്‍ നിന്ന് വേര്‍പിരിയുന്നു എന്ന പറഞ്ഞു കൊണ്ടുളള കുറിപ്പ് സിമ അടുത്തിടെ പങ്കിട്ടിരുന്നു. എന്നാല്‍ ആ പോസ്റ്റ് ഇപ്പോള്‍ നീക്കം ചെയ്തു.