തിരുവനന്തപുരം:യുവനടിയുടെ ആരോപണത്തിന് പിന്നാലെയാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന് സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മിയും മാല പാര്‍വതിയും.സിദ്ദിഖിന്റേത് അനിവാര്യമായ രാജിയെന്നാണ് ഇരുവരുടെയും പ്രതികരണം.ആരോപണം വരുമ്പോള്‍ മാറിനില്‍ക്കുക എന്നതാണ് ഉചിതമായ തീരുമാനമെന്ന് ഇരുവരും പറഞ്ഞു.
സ്ത്രീകള്‍ പുറത്തേക്ക് വന്നാല്‍ മാത്രമേ പ്രതിവിധിയുണ്ടാകൂ. ഓരോരുത്തരായി പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. വളരെ സന്തോഷമുണ്ട്. ഈ ധൈര്യം അവസാനം വരെയുണ്ടാകണം. കോടതിയിലും ഇതേ ധൈര്യത്തോടെ വരണം. ഇനിയുള്ള തലമുറ സമാധാനത്തോടെ സിനിമാ മേഖലയില്‍ ജോലി ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകണമെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.നടി രേവതി സമ്പത്ത് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ സമൂഹവും സര്‍ക്കാരും ഗൌരവത്തോടെ കാണണമെന്ന് മാല പാര്‍വതി ആവശ്യപ്പെട്ടു. ഡബ്ല്യുസിസി തുടങ്ങി വെച്ചത് വലിയൊരു പോരാട്ടമാണെന്നും പാര്‍വതി പ്രതികരിച്ചു.