മലയാള സിനിമാപ്രേമികളുടെ പ്രിയ സംവിധായകന് സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായികയായി മാളവിക മേനോന്. ഹൃദയപൂര്‍വം എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 10ന് ആരംഭിക്കുമെന്നാണ് വിവരം.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിക്കുന്ന ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷ വാനോളം ആണ്. ഐശ്വര്യ ലക്ഷ്മി, സംഗീത, സംഗീത് പ്രതാപ് എന്നിവര്‍ സിനിമയില്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നു. ഫണ്‍ മോഡില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് സോനു ടി പിയാണ്. എന്നും എപ്പോഴും ആയിരുന്നു മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കോമ്പോയില്‍ എത്തിയ അവസാന ചിത്രം.