അനുഷ എൻ.എസ്
ഇന്ന് രാജ്യം 78 ആം സ്വാതന്ത്രദിനം ആഘോഷിക്കുകയാണ്.രാജ്യം ഒട്ടാകെ അതിൻ്റെ ആഘോഷമാണ്.നമ്മുടെ മലയാളത്തിൽ സെെനികരായി താരങ്ങൾ ജീവിച്ച കുറേ കഥാപാത്രങ്ങൾ ഉണ്ട്. എല്ലാത്തിനെപ്പറ്റിയും നമ്മൾ പറയുന്നില്ല പ്രധാനപ്പെട്ട കുറച്ച് പേരെക്കുറിച്ച് നമുക്കൊന്ന് സംസാരിക്കാം.വിനയൻ്റെ സംവിധാനത്തിൻ 2003 ൽ പുറത്തിറങ്ങിയ ചിത്രമാണ് വാർ ആൻ്റ് ലവ്.ദിലീപ്, പ്രഭു,ലെെല കലാഭവൻ മണി തുടങ്ങിയവർ അഭിനയിച്ച ചിത്രമായിരുന്നു അത്.
സാധാരണ രാജ്യസ്നേഹം പ്രധാന വിഷയമാക്കി എടുക്കുന്ന ചിത്രങ്ങളിൽ നിന്ന് ഈ സിനിമ വേറിട്ട് നിന്നത് ,അതിൻ്റെ പേരിലുള്ളത് പോലെ ശക്തമായ ഒരു പ്രണയ ബന്ധത്തെക്കുറിച്ചുകൂടി ചിത്രം സംസാരിച്ചു എന്നത് കൊണ്ടാണ്. ദിലീപ് അവതരിപ്പിച്ച ക്യാപ്റ്റൻ ഗോപിനാഥ് എന്ന കഥാപാത്രവും തമിഴ്നടി ലെെല അവതരിപ്പിച്ച സെറീന എന്ന കഥാപാത്രവും തമ്മിലുണ്ടായ പ്രണയം വളരെ മനോഹരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചത്.
പ്രഭു ,ക്യപ്റ്റൻ രാജു,കലാഭവൻ മണി തുടങ്ങി അതിൽ അണിനിരന്ന എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പേടി തോന്നി ആദ്യം കണ്ടപ്പോൾ എന്ന് ,തുടങ്ങിയ ചിത്രത്തിലെ ഗാനവും വളരെ മനോഹരമായിരുന്നു.
മേജർ മഹാദേവനായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രമായിരുന്നു 2006 ൽ പുറത്തിറങ്ങിയ കീർത്തിചക്ര.മോഹൻലാലും തമിഴ് നടൻ ജീവയുമായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഇവർക്ക് പുറമേ ലക്ഷ്മി ഗോപാലസ്വാമി,ഗോപിക ,ബിജുമേനോൻ സ്ഫടികം ജോർജ്,കൊച്ചിൻ ഹനീഫ,ശ്വേതമേനോൻ, മേജർരവി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.
തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ചായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം.ഈ ചിത്രം പിന്നീട് അരൻ എന്ന പേരിൽ തമിഴിൽ മൊഴിമാറ്റി പുറത്തിറക്കുകയുണ്ടായി.
തമിഴ് പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടുവാൻ വേണ്ടി തമിഴ് പതിപ്പിൽ ജീവയുടെ കൂടുതൽ രംഗങ്ങൾ ചേർത്തിരുന്നു .നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ തലവനാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം മേജർ മഹാദേവൻ കാശ്മീരിലെ തീവ്രവാദികളെ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ദൗത്യസംഘത്തെയാണ് മേജർ നയിക്കുന്നത്.
മേജറുടെ ബഡ്ഡി പെയർ ആയ ഹവിൽദാർ ജയ്കുമാർ ആയാണ് ജീവ സ്ക്രീനിൽ തിളങ്ങിയത്.ഇരുവരുടേയും കോംമ്പോ ചിത്രത്തിൻ്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു.മേജർ രവി സംഴിധാനവും രചനയും നിർവഹിച്ച മറ്റൊരു ചിത്രമായിരുന്നു കുരുക്ഷേത്ര.കേണൽ മഹാദേവനായി മോഹൻലാൽ ,ബിജുമേനോൻ, സാനിയ സിംഗ്,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ച ചിത്രവും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
ചിത്രം കാണുന്ന ഓരോരുത്തരുടെയും ഹൃദയത്തെ തൊടും വിധത്തിലായിരുന്നു ചിത്രത്തിലെ സീനികൾ എല്ലാം തന്നെ.ചിത്രത്തിലെ ജ്യാലമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല.
മേജർ രവി രചനയും സംവിധാനവും നിർവഹിച്ച്2015-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് പിക്കറ്റ് 43 . പൃഥ്വിരാജും ജാവേദ് ജാഫ്രിയുമാണ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിച്ചത്.ചിത്രത്തിൻ്റെ ഭൂരിഭാഗം ഭാഗങ്ങളും കശ്മീരിലാണ് ചിത്രീകരിച്ചത് . കാശ്മീരിൽ ഒറ്റയ്ക്ക് പിക്കറ്റിന് കാവൽ നിൽക്കുന്ന ഒരു ഇന്ത്യൻ പട്ടാളക്കാരൻ്റെ കഥയും ഒരു പാക്കിസ്ഥാൻ സൈനികനുമായുള്ള സൗഹൃദവുമാണ് ചിത്രം പങ്ക് വെച്ചത്.
ബക്കാർഡി എന്ന നായയുമായുള്ള നായകൻ്റെ സൗഹൃദമായിരുന്നു ചിത്രത്തിൻ്റെ പ്രധാന ഹെെലെെറ്റ് . ജോലിക്കായി ബറ്റാലി.നിൽ ഒറ്റപ്പെട്ടുപോകുന്ന പ്രത്വരാജിൻ്റെ കഥാപാത്രം സെെന്യത്തിലെ തന്നെ ട്രെയിന്ഡ് ആയിട്ടുള്ള ബെക്കാർഡി എന്ന നായയുമായി ഉണ്ടാകുന്ന മാനയിക അടുപ്പവും ചിത്രത്തിൻ്റെ പ്രധാന ആകർഷണമായിരുന്നു. ഈ പറഞ്ഞതൊക്കെയും യാഥാർത്യത്തിൽ കഥാപാത്രങ്ങൾ ആണെങ്കിൽ പോലും അതിൽ അഭിനയിച്ച താരങ്ങൾ എല്ലാവരും ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു.അതിനുള്ള ഏറ്റവും വലിയ തെളിവാണ് 2009 ൽ മോഹൻലാലിനെ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി നൽകി രാജ്യം ആദരിച്ചത്.