മുംബൈ: ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ ചുമതലയേറ്റു. നിര്‍മിതബുദ്ധി കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ പുരോഗതിയ്ക്ക് വേണ്ടിയുള്ള ചുമതലകളാണ് സജിത്തിനു നല്‍കിയിരിക്കുന്നത്.
ഡിസ്നി ഹോട്ട്സ്റ്റാര്‍ മുന്‍ സി.ഇ.ഒ ആയിരുന്ന സജിത്ത് സ്റ്റാര്‍ ഇന്ത്യയെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം 18-ല്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് 2024 ഒക്ടോബറിൽ ഡിസ്നി ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. സ്ഥാനമൊഴിഞ്ഞു. ഗല്ലപ് ഓര്ഗനൈസേഷന്, അഫിള്‍, ഗൂഗിള്‍ എന്നി വയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി എ.കെ. ശിവദാസന്റെയും ഇന്ത്യന്‍ എയര്‍ലൈന്‍സ് പബ്ലിക് റിലേഷന്‍സ് മുന്‍ ഡയറക്ടറായിരുന്ന സുഹാസിനിയുടെയും മകനാണ് സജിത് ശിവാനന്ദൻ.