ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്സിനെടുത്തതിന് പിന്നാലെ വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന് പരാതി. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ(61)യ്ക്കാണ് വാക്സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടത്. ഒക്ടോബര്‍ 21-ന് മുയല് മാന്തിയതിനെ തുടര്‍ന്നാണ് ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്സിന് എടുത്തത്.
ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും മൂന്ന് വാക്സിനുകളും എടുക്കുകയായിരുന്നുവെന്ന് ശാന്തമ്മയുടെ മകള്‍ സോണിയ ആരോപിച്ചു. ചികിത്സാ പിഴവെന്ന് കാട്ടി സോണിയ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്കി.