തിരുവനന്തപുരം: പി.വി അൻവറിനെതിരെ തൃണമൂൽ സംസ്ഥാന നേതൃത്വം മമതാ ബാനർജിക്ക് പരാതി നൽകി. തൃണമൂലിൻ്റെ പേരിൽ അൻവർ പണപ്പിരിവ് നടത്തുന്നുവെന്നും, പാർട്ടി ഭാരവാഹിത്വം വാഗ്ദാനം ചെയ്ത് കോടികൾ പിരിക്കുന്നുവെന്നുമാണ് പരാതി.
അൻവറിനെ സംസ്ഥാന കോർഡിനേറ്റർ സ്ഥാനത്തു നിന്ന് നീക്കണമെന്നും സംസ്ഥാന അധ്യക്ഷൻ സിജി ഉണ്ണി അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഗുരുതരമായ ആരോപണങ്ങളാണ് അൻവറിനെതിരെ മമതാ ബാനർജിക്ക് അയച്ച ഇ മെയിലിൽ സംസ്ഥാന പ്രസിഡന്റ് ഉന്നയിക്കുന്നത്. അൻവറിന്റെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും പാർട്ടിയുടെ പേരിൽ ഫണ്ട് സ്വരൂപിക്കലും കണക്കിലെടുത്ത് സംസ്ഥാന കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.