മമ്മൂട്ടി കുടുംബത്തിന് പ്രാധാന്യം നല്കുന്ന നടനാണെന്നും ഭാര്യയുടെ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഫോണില്‍ കൂടുതലായും ഉള്ളതെന്നും നടന് ആസിഫ് അലി. ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെ ട്രാവല്‍ ചെയ്തപ്പോള്‍ ഫോണിലെ ഫോട്ടോസ് എല്ലാം കാണിച്ചു തന്നു. അതില്‍ കൂടുതലും ഫാമിലിയുടെ കൂടെയുള്ള ചിത്രങ്ങളായിരുന്നു.അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫോട്ടോസ് സുല്‍ഫത്തായുടെ കൂടെയുള്ളതായിരുന്നു. അവര്‍ രണ്ടുപേര്‍ മാത്രം ഉള്ളതും മമ്മൂക്ക എടുത്ത സുല്‍ഫത്തയുടെ ഫോട്ടോസുമാണ് ഗാലറിയില്‍.
എന്റെ ഫോണിലെ ഗാലറിയില്‍ സമയെ നിര്‍ത്തി എടുത്ത ഒരു ഫോട്ടോ പോലും കാണില്ല. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് മമ്മൂക്കയോട് ഞാന്‍ ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ അങ്ങനെയാടോ, ഞങ്ങളിപ്പോഴും പ്രേമിക്കുകയല്ലേടാ’ എന്നായിരുന്നു പുള്ളിയുടെ മറുപടി എന്നും ആസിഫ് പറഞ്ഞു.
മമ്മൂക്കയുടെ അടുത്ത് ഓരോ തവണ സംസാരിക്കുമ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്നും മമ്മൂക്കയുടെ കൂടെ ട്രാവല്‍ ചെയ്യുന്നതും ടൈം സ്പെന്‍ഡ് ചെയ്യുന്നതും ഒരുപാട് ഇഷ്ടമാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.