സിനിമാപ്രേമികൾ ഏവരും കാത്തിരുന്ന ഒരു ചിത്രമായിരുന്നു പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംബുരാൻ . ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ഇന്നലെയായിരുന്നു ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെയ്തത് . എന്നാൽ ടീസർ ലോഞ്ച് ഈവന്റിൽ സംവിധായകനെക്കാളും നായകനെക്കാളും നിറസാന്നിധ്യമായി നിന്നത് മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു. കൂടാതെ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത് മമ്മൂട്ടി ആയിരുന്നു. എമ്പുരാൻ മലയാള സിനിമയുടെ വിജയം ആക്കട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു.‘
രാജു ഇത്രയും ചെറിയൊരു പടമെടുക്കുമെന്ന് വിചാരിച്ചില്ല. നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചെറിയ പടമാണിത്. എല്ലാ വിജയങ്ങളും നേരുന്നു. മലയാള സിനിമയുടെ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. നമുക്ക് അതിൽ ഭാഗമാകാൻ സാധിക്കട്ടെ. എല്ലാവരും ചേർന്ന് വിജയിപ്പിക്കുക.’ ടീസർ ലോഞ്ചിന് പിന്നാലെ മമ്മൂട്ടി പറഞ്ഞു. കൂടാതെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്ന ആശീർവാദ് സിനിമാസിനും മമ്മൂട്ടി ആശംസയേകി. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാൻ നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മാർച്ച് 27 നാണ്ചിത്രം തീയേറ്ററുകളിൽ എത്തുക .