ഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് നടന് മമ്മൂട്ടി. ഡല്‍ഹിയില്‍ ചലച്ചിത്ര ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ മമ്മൂട്ടി വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. ഭാര്യ സുല്‍ഫത്തും ജോണ്‍ ബ്രിട്ടാസ് എംപിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
മോഹന്‍ലാലും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന മഹേഷ് നാരായണന് ചിത്രത്തിന്റെ ഷൂട്ടിനാണ് മമ്മൂട്ടി ഡല്‍ഹിയില്‍ എത്തിയത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അധികം അപ്ഡേറ്റുകള് ഒന്നും
പുറത്തുവന്നിട്ടില്ല.