തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യാമായി അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു മമ്മൂട്ടി നായകനായെത്തിയ ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്സ് . ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു നേടിയത്. എന്നാല്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രത്തിന് നിരാശയായിരുന്നു ഫലം. മ്മൂട്ടിയോടൊപ്പം ഗോകുൽ സുരേഷും ചിത്രത്തിൽ വേഷം ഇട്ടിരുന്നു.
മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം ഡൊമിനിക് സിനിമയില്‍ സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് . ചിത്രം ഇതുവരെ കാണാത്തവർക്കായി ഒരു സന്തോഷ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് ആമസോണ്‍ പ്രൈം വീഡിയോയിയിലായിരിക്കും എന്നാണ് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ എന്നാണ് ഓടിടി റിലീസ് എന്നത് പുറത്തു വിട്ടിട്ടില്ല. എന്തായാലും ഡൊമിനിക്കിനും എന്താണ് ലേഡീസ് പേഴ്സ് എന്നും അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ അതിനാൽ ഓടിടി റിലീസ് ഉടൻ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.