കൊച്ചി: ഏറ്റവും വേഗത്തില്‍ വളരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ‘മണിപ്പാല്‍ സിഗ്ന സര്‍വ്വ’ എന്ന പുതിയൊരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിക്കുന്നു. എല്ലാവര്ക്കും എന്ന് അര്‍ഥം വരുന്ന ‘സര്‍വ്വ’ പോളിസി ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പൂര്‍ണ പരിഹാരം ലഭ്യമാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ ഉപഭോക്തൃ വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇടത്തരക്കാര്‍ക്ക് കൂടി ആരോഗ്യ കവറേജ് ലഭ്യമാകുന്നതാണ് പുതിയ പദ്ധതി. സാംക്രമികം, സാംക്രമികേതരം, ജീവിതശൈലി രോഗങ്ങള്‍ എന്നിങ്ങനെ ട്രിപ്പിള്‍ രോഗ ഭീഷണിക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരുകയാണ്.
അവഗണിക്കപ്പെട്ടുന്ന ഇടത്തരക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സുകളെ കുറിച്ചുള്ള നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയുടെ 30 ശതമാനം അല്ലെങ്കില്‍ 30-40 കോടി ആളുകള്‍ ഇടത്തരക്കാരാണ്. ഇവര്‍ക്ക് ആരോഗ്യ കാര്യത്തില്‍ സാമ്പത്തിക സുരക്ഷയൊന്നുമില്ല.
അതുകൊണ്ടു തന്നെ രാജ്യത്തുടനീളം ഈ വിഭാഗത്തിലേക്ക് കടന്നു ചെല്ലാനും വിവിധ ഉപഭോക്തൃ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ സാധ്യമാക്കാനുമാണ് മണിപ്പാല്‍ സിഗ്ന സര്‍വ്വ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന ആരോഗ്യ ചെലവുകളില്പ്പെടുന്ന ഇടത്തരം കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് പോകാതെ സംരക്ഷിക്കുകയാണ് ലക്ഷ്യം.

ആരോഗ്യ ഇന്‍ഷുറന്‍സ് എന്നതിനപ്പുറത്തേക്കാണ് തങ്ങളുടെ പ്രതിജ്ഞാബദ്ധതയെന്നും ആരോഗ്യ മേഖലയില്‍ എന്നും അവഗണിക്കപ്പെടുന്ന ഇടത്തരക്കാരുമായുള്ള വിടവ് മണിപ്പാല്‍ സിഗ്ന സര്‍വ്വ പോളിസിയിലൂടെ നികത്തുകയാണെന്നും 2047ഓടെ എല്ലാവര്ക്കും ഇന്‍ഷുറന്‍സ് എന്ന റെഗുലേറ്ററി അതോറിറ്റിയുടെ വെല്ലുവിളിക്കുള്ള പിന്തുണയാണിതെന്നും മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രസുന്‍ സിക്ദര്‍ പറഞ്ഞു.
മണിപ്പാല്‍ സിഗ്ന സര്‍വ്വ പ്രഥമം, മണിപ്പാല്‍ സിഗ്ന സര്‍വ്വ ഉത്തം, മണിപ്പാല്‍ സിഗ്ന സര്‍വ്വ പരം എന്നീ മൂന്ന് വ്യത്യസ്ത പദ്ധതികളിലാണ് വരുന്നത്. മണിപ്പാല്‍ സിഗ്ന സര്‍വ്വ പ്രഥമത്തില് ഉപഭോക്താക്കള്‍ക്ക് കാന്‍സര്‍, ഹൃദയം, സ്ട്രോക്ക്, പ്രധാന അവയവം/അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ എന്നിവയ്ക്കായി 3 കോടി വരെയുള്ള സമഗ്രമായ ഹോസ്പിറ്റലൈസേഷന് കവറേജ് ലഭിക്കും.
മണിപ്പാല്‍സിഗ്ന സര്‍വ്വ ഉത്തം ആസ്ത്മ, പ്രമേഹം, ഹൈപ്പര്ടെന്ഷന്, പൊണ്ണത്തടി, ഡിസ്ലിപിഡീമിയ തുടങ്ങിയ മുന്‍കാല അവസ്ഥകള്‍ക്ക് ‘സാരഥി’ എന്ന് പേരിട്ടിരിക്കുന്ന 31-ാം ദിവസം മുതല്‍ പരിരക്ഷ നേടാനുള്ള ഓപ്ഷനോടൊപ്പം നിരവധി ഓപ്ഷണല്‍ കവറേജുകളുള്ള സമഗ്രവും ഇഷ്ടാനുസൃതമാക്കാവുന്നതുമായ കവറേജ് നല്കുന്നു.
മണിപ്പാല്‍സിഗ്ന സര്‍വ്വ പരം ക്ലെയിമുകള്‍ പരിഗണിക്കാതെ തന്നെ ഓരോ വര്‍ഷാവസാനത്തിലും ബോണസ് സമാഹരിച്ച് ഉറപ്പായും പ്രതിവര്‍ഷം ഇന്‍ഷ്വര്‍ ചെയ്ത തുകയില്‍ 100 ശതമാനം വര്‍ദ്ധനവ്, പരമാവധി 1000 ശതമാനം (അടിസ്ഥാന തുകയുടെ 10 മടങ്ങ്) ലഭ്യമാക്കുന്നു.