ഇംഫാല്‍: മണിപ്പൂർ കലാപം കത്തിപ്പടരുന്നു. മണിപ്പൂരില്‍ കുക്കി സായുധ സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് മെയ്ത്തികള്‍. 24 മണിക്കൂറിനുള്ളില്‍ കടുത്ത നടപടി ഉണ്ടാകണമെന്ന് മെയ്ത്തി സംഘടനകള്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന് അന്ത്യശാസനം നൽകി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുക്കി സായുധ വിഭാഗക്കാര്‍ ആറുപേരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ബരാക് നദിയുടെ സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ഇതോടെ മെയ്ത്തി വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നു. തുടർന്ന് കലാപം രൂക്ഷമാകുകയായിരുന്നു. കലാപകാരികളെ നിയന്ത്രിക്കാൻ സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു. തൃപ്തികരമായ നടപടി എടുത്തില്ലെങ്കില്‍ കലാപം ഇനിയും മോശമാകുമെന്നും കലാപകാരികൾ വ്യക്തമാക്കി.