പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിൽ ലോറി പാഞ്ഞു കയറി നാല് വിദ്യാർത്ഥികൾ മരിച്ചു. കരിമ്പ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത, ദിയ ആയിഷ എന്നിവരാണ് മരിച്ചത്.
സിമന്റ് ചാക്കുകളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞു കയറി. പരീക്ഷ കഴിഞ്ഞു ബസ് കാത്തുനിന്നിരുന്ന കുട്ടികളുടെ ഇടയിലേക്കാണ് അതിവേഗത്തിൽ വന്ന ലോറി പാഞ്ഞു കയറിയത്. കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞ ലോറി ഉയർത്തി. ലോറി ജീവനക്കാർക്ക് സാരമായ പരിക്കുകൾ ഇല്ല.
സംഭവസ്ഥലത്ത് നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധം അറിയിച്ചു. പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.