മനോരമയുടെ വാർത്താതാരമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രേക്ഷകരുടെ അഭിപ്രായ വോട്ടെടുപ്പിലൂടെ ആണ് സുരേഷ് ഗോപിയെ മനോരമ ന്യൂസ് മേക്കറായി തെരഞ്ഞെടുത്തത്. പുരസ്കാരം തന്നെ ഇഷ്ടപ്പെടുന്നവരുടെ പ്രാർത്ഥനയാൽ വന്നുചേർന്നതെന്ന് സുരേഷ് ഗോപി. വ്യക്തി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടാൽ മതിയെന്നാണ് ആഗ്രഹം. പദവികൾ ശാശ്വതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു പ്രചാരണങ്ങളിൽ വഴിപ്പെടാതെ പ്രേക്ഷകർ തന്നോട് കാട്ടിയ സ്നേഹത്തിന്റെ ഫലമാണ് പുരസ്കാരം എന്നും സുരേഷ് ഗോപി പറഞ്ഞു.