മാർക്കോ വളരെ ബുദ്ധിപരമായി മാർക്കറ്റ് ചെയ്ത സിനിമ ആണെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി. മറ്റ് രാജ്യങ്ങളിൽ ചിത്രത്തിന് വലിയ മാർക്കറ്റ് ലഭിക്കുമെന്നും മാർക്കോ പാൻ വേൾഡ് പടമാണെന്നും അദ്ദേഹം പറഞ്ഞു.
18+ ഓഡിയൻസിനെ ടാർഗറ്റ് ആയി കണ്ട്, കറക്ടായ കാൽക്കുലേഷനുകൾ നടത്തിയാണ് സിനിമ ഇറക്കിയത്. ഇതുവരെ ആരും ചെയ്യാത്ത രീതിയിലായിരുന്നു പ്രമോഷൻ എന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ പാൻ ഇന്ത്യൻ ഹിറ്റായി മാറിയിരിക്കുകയാണ്. ഏപ്രിലിൽ ചിത്രത്തിന്റെ കൊറിയൻ പതിപ്പും റിലീസ് ചെയ്യും.