തെലുങ്കിലും മാർക്കോ ഒരു തരംഗമായി മാറുകയാണ്. ഏറ്റവും വലിയ കളക്ഷനാണ് മാർക്കോ തെലുങ്കിൽ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 1.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തെലുങ്കിൽ ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ്. ജനുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. 300 തിയേറ്ററുകളിലായിരുന്നു റിലീസ്.
കേരളത്തിൽ ഡിസംബർ 20 നായിരുന്നു റിലീസ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രം എന്ന ലേബലില്‍ ആണ് പ്രദര്‍ശനത്തിനെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമായി മാർക്കോ മാറിക്കഴിഞ്ഞിരിക്കുന്നു. ചിത്രം കൊറിയയിൽ റിലീസ് ചെയ്യുമെന്ന വിവരം കഴിഞ്ഞ ദിവസം ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ദക്ഷിണ കൊറിയയിലുടനീളമുള്ള 100 സ്ക്രീനുകളിലാണ് മാർക്കോ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഒരു ഇന്ത്യൻ സിനിമയ്ക്ക് കൊറിയൻ മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് മാർക്കോയിലൂടെ ലഭിച്ചിരിക്കുന്നത്. കൊറിയയിൽ കൂടി റിലീസ് ചെയ്യുന്നതോടെ പാൻ ഇന്ത്യൻ താരമെന്ന നിലയിൽ ഉണ്ണിമുകുന്ദൻ വളരുകയാണ്.