ന്യൂഡൽഹി: അനുഗ്രഹീതമായ റംസാൻ മാസം ആരംഭിക്കുമ്പോൾ, അത് സമൂഹത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. ഈ പുണ്യമാസം കൃതജ്ഞത ഭക്തി എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നും കൂടാതെ അനുകമ്പ, ദയ, സേവനം എന്നിവയുടെ മൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുവെന്നും മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു.
യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച തന്നെ റംസാന് വ്രതം ആരംഭിച്ചു. റംസാന് മാസം വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്റേയും ത്യാഗത്തിന്റേയും നാളുകളാണ്.