മഴക്കാലം എത്തിയതോടെ സംസ്ഥാനത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം കൂടുന്നു.ഈ ദിവസങ്ങളില്‍ പതിനായിരത്തോളം പേരാണ് പനി ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്.മഴ കനക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മൂന്നൂറോളം പേരാണ് ഇന്നലെ ചികിത്സ തേടിയെത്തിയത്.122 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.എലിപ്പനി ലക്ഷണങ്ങളോടെ 17 പേര് ചികിത്സ തേടിയിട്ടുണ്ട്.13 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.
കുട്ടികള്‍ക്ക് വൈറല്‍ പനി പടരുന്നതിലും ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതീവജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര് പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത്. 1532 പേര് ചികിത്സ തേടി. തിരുവനന്തപുരത്തും പാലക്കാട്ടും ആയിരത്തോളം പേര്‍ക്കാണ് ഇന്നലെ പനി ബാധിച്ചത്. എറണാകുളത്ത് 37 പേര്‍ക്കും കൊല്ലത്ത് 10 പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.സ്കൂള്‍ തുറന്നതോടെ കുട്ടികളിലും വ്യാപകമായി പനി പടരുന്നുണ്ട്.
കൊച്ചിയെ പലതരം പനികള്‍ വിടാതെ പിന്തുടരുകയാണ്.ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മഞ്ഞപ്പിത്തം, ഡെങ്കി, പകര്‍ച്ചപ്പനി, എലിപ്പനി, ഛര്‍ദി, വയറിളക്കം തുടങ്ങി മഴക്കാലത്തിന്റെറെ തുടക്കത്തില്‍ എറണാകുളം ജില്ല കടന്നുപോകുന്ന രോഗങ്ങളില്‍ ചിലതാണ് ഇത്. കഴിഞ്ഞ 19 ദിവസത്തിനിടെ 10,255 പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ വിവിധതരത്തിലുള്ള പനി ബാധിച്ച് ചികിത്സ തേടിയത്. ആശുപത്രിയില്‍ ചികിത്സ തേടാതെ തന്നെ സുഖപ്പെട്ടവര്‍ ഇതിനു പുറമെയാണ്.കളമശേരി മേഖലയില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ഗ്രാമീണ മേഖലകളിലാണ് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത്.