കൊച്ചി: എംബിബിഎസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയില്‍. കാസര്‍ഗോഡ് സ്വദേശി അമ്പിളിയാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാര്‍ഥിനിയാണ് അമ്പിളി. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ സഹപാഠി കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.