ഗൗതം വാസുദേവ് മേനോന്റെ ആദ്യത്തെ മലയാള ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, തന്റെ പേരിനൊപ്പമുള്ള മേനോൻ ജാതി പേരായി ഒരിക്കലും കണ്ടിട്ടില്ലെന്ന് പറയുകയാണ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്. ഒരിക്കലും ജാതിയെയോ മതത്തിനെയോ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടിലെന്നും തന്റെ പങ്കാളി ഒരു ക്രിസ്ത്യനാണെന്നും ഗൗതം പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത് .
തന്റെ അച്ഛന് തനിക്ക് നല്കിയ പേരാണ് അതെന്നും അദ്ദേഹത്തിന്റെ പേരാണ് വാസുദേവ് എന്ന് പലരും കരുതിയിരിക്കുന്നത് എന്നും ഗൗതം പറഞ്ഞു . എന്നാൽ വാസുദേവ് മേനോന് എന്നത് തന്റെ മുത്തശ്ശന്റെ പേരാണ് എന്നും ഗൗതം പറഞ്ഞു .തന്റെ സ്കൂള്‍, കോളേജ് റെക്കോഡുകളിലെല്ലാം കൊടുത്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന് എന്ന് തന്നെയാണ്. എന്നാൽ പിന്നീട അച്ഛൻ തന്നെ വിട്ട് പോയപ്പോൾ അദ്ദേഹത്തിനോടുള്ള ആദരവും കൂടി കാരണമാണ് ഗൗതം വാസുദേവ് മേനോന് എന്ന പേര് എല്ലാ സിനിമയിലും കാണിച്ചത് എന്നും ഗൗതം വ്യക്തമാക്കി.