ഖത്തറില്‍ ഇന്നും നാളെയും ചൂട് ഉയരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. ചൂട് ഉയരുന്നതിനാല്‍ കടുത്ത ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ദോഹയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നാണു പ്രവചനം. കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസ്. ശനിയാഴ്ച 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ഉച്ചയോടെ ചൂട് കൂടും.കടലില്‍ തിരമാലകള്‍ മൂന്ന് അടി ഉയരത്തിലാകും.