എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥികളുടെ റാഗിങ്ങിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ൻപതാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ. മിഹിർ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്. കൂടാതെ റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും റിപ്പോർട്ടിലുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ തെളിവുകൾ ഇല്ല. ആരോപണ വിധേയരിയ കുട്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ തെളിവില്ലെന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു.
അതേസമയം കുട്ടി ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ട് എന്നാണ് മിഹിറിന്റെ അമ്മയുടെ സമൂഹ മാധ്യമ അക്കൗണ്ട് വഴി പുറത്തു വന്ന കുറിപ്പിൽ പറയുന്നത് . മിഹിറിന്റെ ആത്മഹത്യയെ പരിഹസിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പറത്തിറങ്ങിയ വിഡിയോയ്ക്കും എതിരെ അമ്മ രംഗത്തെത്തിയിരുന്നു.അതേസമയം മിഹിറിന്റെ ആത്മഹത്യയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആത്മഹത്യയുമായി ബന്ധപ്പെട്ട് മിഹിർ നേരത്തെ പഠിച്ച സ്കൂളിലെ ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിനെ ജെംസ് മോഡേൺ അക്കാദമി സസ്പെൻ്റ് ചെയ്തിരുന്നു. താരങ്ങൾ ഉൾപ്പെടെ മിഹിറിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് രംഗത്തെത്തിട്ടിരുന്നു.ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ- റജ്ന ദമ്പതികളുടെ മകനായിരുന്നു മിഹിർ. ജനുവരി 15 മിഹിർ തൃപ്പൂണിത്തുറയിലെ ചോയിസ് ടവറിന്റെ 26-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.