വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്ന ആവശ്യവുമായാണ് ബസ് ഉടമകള്‍ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുന്നതിനായി ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ബസ് സംരക്ഷണജാഥ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇത് ഫലം കണ്ടില്ലെങ്കിൽ പണിമുടക്കിലേക്ക് കടക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. പുതിയ അദ്ധ്യേന വര്‍ഷത്തില്‍ പുതിയ നിരക്ക് നടപ്പിലായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പറഞ്ഞു. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപയാണ്. സ്വകാര്യബസിൽ അധികവും വിദ്യാർത്ഥികൾ ആയിരിക്കെ ഈ നിരക്കുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്.