തിരുവനന്തപുരം: റോഡില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ജീവനക്കാരെ ശാസിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. 500ല്‍ താഴെ ബസ്സ് ഓടുന്ന സ്വിഫ്റ്റ് ഇടിച്ചാണ് കൂടുതല്‍ പേര് മരിക്കുന്നത്. മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ യജമാനന് പൊതുജനമാണ്. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള മര്യാദ സ്വിഫ്റ്റിലെ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും പാലിക്കണം. കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ജീവനക്കാര്‍ ആളുകളോട് മോശമായി പെരുമാറുന്നു. പരാതി വന്നാല്‍ അതി തീവ്ര നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.