വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി മന്ത്രി എംബി രാജേഷ്.
12 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും കുടിവെള്ളം, ഭക്ഷണമടക്കം എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ക്യാമ്പുകള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കാന്‍ സമീപത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ട്.സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനില്‍ക്കാതെ നടപടി സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ പുനര്‍വ്യന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മരണം 60 ആയി ഉയര്‍ന്നു.ചാലിയാറില്‍ നിന്ന് മാത്രം കണ്ടെടുത്തത് 10 മൃതദേഹങ്ങളാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്.
ഉത്തരവിന് കാത്തുനില്‍ക്കാതെ നടപടി സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി മന്ത്രി എം ബി രാജേഷ്
ക്യാമ്പുകള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കാന്‍ സമീപത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ട്
Leave a comment