ഫേസ്ബുക്ക് കുറിപ്പില്‍ അന്‍വറിനെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ഇടതുപക്ഷത്തിനൊപ്പം നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പി.വി അൻവർ ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ. സാമൂഹിക പ്രതിബദ്ധതയോ ആദര്‍ശമോ ഒന്നുമല്ല, അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താൽപര്യങ്ങള് ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നലെ വാർത്ത സമ്മേളനത്തിൽ നടത്തിയ ജൽപനങ്ങൾ.
വർഗശത്രുക്കൾക്ക് വേണ്ടിയാണ് അൻവർ പണിയെടുക്കുന്നതെന്ന് വ്യക്തമാണ്. അന്വേഷണം പൂർത്തിയാക്കാൻ പോലും കാത്തുനിൽക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.
രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ സംഘ്പരിവാറിനെതിരെ പോരാട്ടം നയിച്ച പിണറായി വിജയനെ വലതുപക്ഷ ഓച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാൽ ആ പരിപ്പ് ഇവിടെ വേവില്ല എന്നോർക്കണം. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാൻ പോകുന്നില്ലെന്നും സജി ചെറിയാൻ കുറിച്ചു.