മമ്മൂട്ടി , മോഹൻലാൽ , സുരേഷ് ഗോപി എന്നിവർ ഒന്നിച്ചെത്തിയ എവർഗ്രീൻ ഹിറ്റ് സിനിമയാണ് മനു അങ്കിൾ . ഇപ്പോഴിതാ ചിത്രം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീമാസ്റ്റർ ചെയ്തു പുറത്തിറക്കുകയാണ് എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ 4 കെ പതിപ്പ് പുറത്തിറങ്ങുന്നതിന് ആഹ്ലാദത്തിലാണ് ആരാധകരും , പുതിയ ലുക്കിൽ പഴയകാല ഹിറ്റ് താരങ്ങളെ കാണാനാകുന്നതിന്റെ സന്തോഷത്തിലാണ് ഓരോ സിനിമ പ്രേമികളും .
ഡെന്നീസ് ജോസഫിന്റെ കഥയ്ക്ക് ഷിബു ചക്രവര്‍ത്തി തിരക്കഥയെഴുതിയ മനു അങ്കിൾ 1988 ലാണ് പുറത്തെത്തിയത്. ഈ മൂന്ന് താരങ്ങളെ കൂടാതെ ലിസി, എം ജി സോമന്, പ്രതാപചന്ദ്രന്, ത്യാഗരാജന്, കെപിഎസി അസീസ്, കെപിഎസ് ലളിത, ജലജ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു .ചിത്രത്തിലെ മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും കാമിയോ റോളുകൾ ഏറെ കയ്യടി വാങ്ങിയിരുന്നു. കൂടാതെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു ഇത്. ഒരു വടക്കൻ വീരഗാഥ , മണിച്ചിത്രത്താഴ് എന്നി ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് മനു അങ്കിളിന്റെ റീമാസ്റ്ററിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്