കൊച്ചി: അന്തരിച്ച സിപിഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ തന്നെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയുമായി മകള്‍ ആശ ലോറന്‍സ്. കൊച്ചി കമീഷണര്‍ക്കാണ് ആശ പരാതി നല്‍കിയത്. സിഎന്‍ മോഹനനും ലോറന്‍സിന്റെ മകന് എംഎല് സജീവനും സഹോദരി ഭര്‍ത്താവ് ബോബനും മര്‍ദ്ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു.
നേതാവും അച്ഛനുമായ തന്നെയും മകനെയും വനിതകള്‍ അടങ്ങിയ സിപിഎം റെഡ് വളണ്ടിയര്‍മാരാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തനിക്ക് പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. പരാതി കൊച്ചി നോര്‍ത്ത് പൊലീസിന് കൈമാറിയെന്നും ഉടന്‍ കേസെടുക്കുമെന്നും കൊച്ചി കമ്മീഷണര്‍ അറിയിച്ചു.