ബെംഗളൂരു: കർണാടകയിൽ യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണം. ബെംഗുളൂരുവിന് സമീപം തവരക്കെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു സംഭവം. യുവതിക്കെതിരെ ഭർത്താവ് സദാചാര പ്രശ്നം ആരോപിച്ചു പള്ളി കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് യുവതിയെ ആൾകൂട്ടം വിചാരണ നടത്തി മർദിക്കുകയായിരുന്നു.
മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പീർ (45), ചാന്ദ് ബാഷ (35), ദസ്തഗീർ (24), റസൂൽ ടി ആർ (42), ഇനായത്തുള്ള (51) എന്നിവരാണ് അറസ്റ്റിലായത്.യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആൾക്കൂട്ടം മർദ്ദിക്കുന്ന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്.