ന്യൂഡൽഹി : സംഘപരിവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിശിതമായി വിമര്‍ശിക്കുന്ന തലക്കെട്ടുകള്‍ നല്കി , ധീരമായ ,ഉറച്ച നിലപാടുകളാക്കിലൂടെയും , ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ ആര് രാജഗോപാല്‍ ഇംഗ്ലീഷ് പത്രമായ ‘ദ ടെലിഗ്രാഫി’ല്‍ നിന്നും രാജിവെച്ചു. പത്രത്തിന്റെ ‘എഡിറ്റര്‍ അറ്റ് ലാര്‍ജ്’ സ്ഥാനമാണ് അദേഹം രാജിവെച്ചിരിക്കുന്നത്. ആര് രാജഗോപാല്‍ പത്രാധിപരായതിന് ശേഷമാണ് ഭരണകൂടത്തെ തുറന്നു കാട്ടുന്ന തലക്കെട്ടുകള്‍ ടെലഗ്രാഫില്‍ കൂടുതലായും പ്രതക്ഷപ്പെട്ടു തുടങ്ങിയത്.
മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിപ്പിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി ഒടുവില്‍ 79 ദിവസത്തിന് ശേഷം മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ മുതലക്കണ്ണീര് എന്ന സൂചന തലക്കെട്ട് നല്‍കിയാണ് രാജഗോപാല്‍ പ്രതികരിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ സ്വാമിമാരുടെ സാന്നിധ്യത്തെ വിമര്‍ശിച്ച് 2023 ബിസി എന്ന തലക്കെട്ടിട്ടതും ഏറെ ശ്രദ്ധേയമായി.വിരമിക്കാന്‍ നാലുവര്‍ഷം ബാക്കി നില്‍ക്കേയാണ് രാജി നല്‍കിയിരിക്കുന്നത്.