ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തമാസം വാഷിംഗ്ടണിൽ ഉണ്ടായേക്കും. കുടിയേറ്റവും വ്യാപാരവും ആയിരിക്കും ഇരുവരും തമ്മിലുള്ള പ്രധാന ചർച്ചാ വിഷയം. ഇന്ത്യക്കാർക്ക് യുഎസിൽ തൊഴിൽ വീസ എളുപ്പമാക്കുന്നതിനും വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടിയുള്ള കാര്യങ്ങൾക്കായിരിക്കും ഇന്ത്യ പ്രഥമ പരിഗണന നൽകുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലെ പ്രധാന കാര്യവും കുടിയേറ്റത്തെ സംബന്ധിച്ചുള്ളതായിരുന്നു.