രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്കുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.പോളണ്ടിലെ അതിര്‍ത്തി നഗരമായ ഷെംഷോയില്‍ നിന്ന് പത്തു മണിക്കൂര്‍ ട്രെയിന്‍ യാത്ര നടത്തിയാവും മോദി കീവില്‍ എത്തുക. നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോളാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയിന് സന്ദര്‍ശിക്കുന്നത്. ഡോണള്‍ഡ് ടസ്കുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യന്‍ സമൂഹം നല്കുന്ന സ്വീകരണത്തിലും ഇന്ന് മോദി പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ട് മോദി പോളണ്ടില്‍ നിന്ന് ട്രെയിനില്‍ യുക്രെയിനിലേക്ക് പോകും.
റഷ്യ – യുക്രൈന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ യുക്രൈന് സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറും. റഷ്യ – യുക്രെയിന് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം യുക്രെയിന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ നിന്ന് തിരിക്കും മുന്നേയിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും മോദി വ്യക്തമാക്കിയിരുന്നു.