ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐ എസ് എൽ) കിരീടം മോഹന്‍ ബഗാന് സ്വന്തമാക്കി. ആവേശ ഫൈനലില്‍ ബെംഗളൂരു എഫ്സിയെ 2-1ന് കീഴടക്കി. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ജാമി മക്ലാരന് നേടിയ വിജയഗോളാണ് ഒരിക്കല്‍ കൂടി മോഹന്‍ ബഗാന് ഐഎസ്എല്‍ കിരീടം സമ്മാനിച്ചത്. ആക്രമണ-പ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു ആദ്യ പകുതി. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. മോഹന്‍ ബഗാന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും, പിന്നീട് ബെംഗളൂരുവാണ് ആദ്യ പകുതിയില്‍ കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്. ഇരുടീമുകള്‍ക്കും കൂടുതല്‍ ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ മോഹന്‍ ബഗാന് രണ്ടാം ഗോള്‍ നേടി. 96-ാം മിനിറ്റില്‍ ജാമി മക്ലാരനാണ് ബെംഗളൂരുവിന്റെ വല കുലുക്കിയത്. ഈ ഗോളാണ് മോഹന്‍ ബഗാന് കിരീടം സമ്മാനിച്ചതും. മോഹന്‍ബഗാനായിരുന്നു ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയത്. 24 മത്സരങ്ങളില്‍ നിന്ന് 17 ജയവും, രണ്ട് സമനിലയും നേടിയ മോഹന്‍ ബഗാന് 56 പോയിന്റുകള്‍ നേടിയാണ് ഒന്നാമതെത്തിയത്. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് തോറ്റത്. ഗോവയായിരുന്നു രണ്ടാമത്. ബെംഗളൂരു മൂന്നാമതും. കേരള ബ്ലാസ്റ്റേഴ്സ് എട്ടാമതായാണ് സീസണ് പൂര്‍ത്തിയാക്കിയത്.