യുപിഐ ആപ്പ് ഉപയോഗിക്കാത്തവര്‍ നമ്മുടെ ഇടയില്‍ കുറവാണ്.കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തെത്തിച്ച സംവിധാനമാണ് യുപിഐ.ദിവസേന നിരവധി പേരാണ് യുപിഐ വഴി പണമിടപാടുകള്‍ നടത്തുന്നത്. ഇപ്പോഴിതാ യുപിഐ സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ.
സ്മാര്‍ട്ഫോണിലെ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ക്ക് വെരിഫിക്കേഷന് നല്‍കാനുള്ള സൗകര്യം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുമായുള്ള കൂടിയാലോചനകളിലാണ് എന്‍പിസിഐ ഇപ്പോളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ ഫോണിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് ഐഡി സംവിധാനങ്ങള്‍ ഉപയോഗിച്ച് യുപിഐ പണമിടപാടുകള്‍ നടത്താനാവുമെന്നതാണ് മെച്ചം.ഇത് തട്ടിപ്പുകാര്‍ക്ക് ഉപഭോക്താക്കളെ കബളിപ്പിക്കാനും പണം തട്ടാനുമുള്ള സാധ്യത ഇല്ലാതാകുന്നു. ഈ സംവിധാനം എന്ന് നിലവില്‍ വരുമെന്നതില്‍ വ്യക്തതയില്ല.