കോഴിക്കോട് : മലയാളത്തിന്റെ സാഹിത്യകാരന് എം ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് എം ടി ചികിത്സയിലുള്ളത്.
ശ്വാസതടസം മൂലം ഈ മാസം 15ന് ആണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ അതിന് ശേഷം ഹൃദയാഘാതം ഉണ്ടായെന്നും അത് മൂലമുള്ള പ്രശ്നങ്ങള്‍ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വിദഗ്ധ സംഘം ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്