മലയാളത്തിലെ മഹാനായ എഴുത്തുകാരൻ എം.ടി വാസുദേവന്‍ നായരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. ‘എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തോടെ സാഹിത്യത്തെയും സിനിമയേയും സാംസ്കാരിക ആവിഷ്കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റാൻ കഴിവുള്ള ഒരു മഹാപ്രതിഭയെയാണ് നമുക്ക് നഷ്ടമായത്. മനുഷ്യവികാരങ്ങളും കേരളത്തിന്റെ സംസ്കാരവും ആഴവും ഉള്‍കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍. കലയുടെയും സാഹിത്യത്തിന്റെയും സംരക്ഷകനായ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകർക്കും അനുശോചനമറിയിക്കുന്നു. അദ്ദേഹം പറഞ്ഞ കഥകളിലൂടെയും സ്പര്‍ശിച്ച ഓരോ ഹൃദയങ്ങളിലും അദ്ദേഹത്തിന്റെ പൈതൃകം ഇനിയും നിലനിൽക്കും.’ പ്രിയങ്ക ഫെയ്സ്ബുക്കിൽ കുറിച്ചു.