തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിക്കാതെ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വിവാദത്തെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ടൂറിസം വകുപ്പിനെ കുറിച്ച് മാത്രമാണ് റിയാസ് പ്രതികരിച്ചത്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറയും എന്ന് മാത്രമാണ് റിയാസ് മറുപടി പറഞ്ഞത്.
മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഇന്ന് ടൂറിസം ദിനമാണ്. സര്‍വകാല റെക്കോര്‍ഡോടെ സഞ്ചാരികള്‍ എത്തിയ വര്‍ഷമാണ്. എന്റെ കേരളം എന്നും സുന്ദരം എന്നും ക്യാമ്പയിന് ടൂറിസം വകുപ്പ് സംഘടിപ്പിക്കുകയാണ്. നിങ്ങളും അതിന്റെ ഭാഗമാവണം’, റിയാസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി റിയാസിനെതിരെ രൂക്ഷവിമര്‍ശനമാണ് പി വി അന്‍വര്‍ ഉയര്‍ത്തിയത്. ഇവിടെ പാര്‍ട്ടി നിലനില്ക്കണമെന്നും ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ലെന്നുമാണ് പി വി അന്‍വര്‍ പറഞ്ഞത്.