തിരുവനന്തപുരം: ലൈംഗീക പീഡന കേസില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ട മുകേഷ് എംഎൽഎ നിയമപരമായി രാജിവെക്കേണ്ടതില്ലെന്നും ധാർമികതയുടെ പേരിൽ രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് തന്നെ ആണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.
നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും സതീദേവി കൂട്ടിച്ചേർത്തു. മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നും പി.കെ. ശ്രീമതിയും പറഞ്ഞു. കുറ്റവാളിയെന്ന് കണ്ടാൽ സർക്കാർ ഒപ്പമുണ്ടാകില്ല. എന്നും സർക്കാർ ഇരയ്ക്ക് ഒപ്പം നിൽക്കുമെന്നുമായിരുന്നു പി.കെ. ശ്രീമതിയുടെ പ്രതികരണം.