തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മൊഴി മാറ്റി പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാര്‍. തനിക്ക് ഉള്‍വിളി ഉണ്ടായതിനെത്തുടര്‍ന്ന് കുട്ടിയെ കിണറ്റിലേക്കിടുകയായിരുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ഹരികുമാര്‍ പറഞ്ഞത്. ഒരു മൊഴി നല്കി മിനിറ്റുകള്‍ക്കകമാണ് പ്രതി അത് മാറ്റി പറയുന്നത്. ഇത്തരത്തില്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ പൊലീസിനെ കുഴപ്പിക്കുകയാണ്.
അതേസമയം ഒരാഴ്ച മുമ്പ് മരിച്ച അച്ഛന് ഉദയകുമാറിന്റെ മരണത്തിലും നാട്ടുകാര്‍ക്ക് ദുരൂഹതയുണ്ട്. ഇതു സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
കുട്ടിയുടെ അമ്മയും ഹരികുമാറിന്റെ സഹോദരിയുമായ ശ്രീതുവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. കുഞ്ഞിന്റെ കരച്ചില് പ്രതിക്ക് അരോചകമായി മാറിയെന്നും കുഞ്ഞ് വന്നതോടെ ശ്രീതുവിന് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.