കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നും 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയുമായ മുത്തൂറ്റ് ഫിന്‍കോര്‍പ് വനിത സംരംഭകരെ ആദരിക്കാനായി മുത്തൂറ്റ് ഫിന്‍കോര്‍പ് സൂപ്പര്‍വുമണ്‍ സീരീസ് 2 നടത്തുന്നു.
രാജ്യമെമ്പാടുമുള്ള വനിതാ സംരംഭകരെ ആദരിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള ഈ രണ്ടാം പരമ്പരയുടെ പ്രഖ്യാപനം മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്മാന് തോമസ് ജോണ്‍ മുത്തൂറ്റും സിഇഒ ഷാജി വര്‍ഗീസും ചേര്‍ന്ന് നടത്തി. രാജ്യത്തെ വനിതകളെ, പ്രത്യേകിച്ച് രണ്ട്, മൂന്ന് നിര നഗരങ്ങളില്‍ നിന്നുള്ളവരെ ആദരിക്കാനും ശാക്തീകരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടാം സൂപ്പര്‍വുമണ്‍ പരമ്പരയുടെ പ്രഖ്യാപനത്തിനൊപ്പം പരമ്പര ഒന്നില്‍ ഇടംപിടിച്ച 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 വനിതാ സംരംഭകരുടെ ആവേശകരമായ അനുഭവങ്ങളടങ്ങിയ കോഫി ടേബിള്‍ ബുക്കും മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്മാന് തോമസ് ജോണ്‍ മുത്തൂറ്റ് പുറത്തിറക്കി. മുത്തൂറ്റ് ഫിന്‍കോര്‍പ് സൂപ്പര്‍വുമണ്‍ രണ്ടാം ഘട്ടത്തിലെത്തുന്ന വനിത സംരംഭകരുടെ വിജയകഥകള്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ലിങ്ക്ഡിന്‍, എക്സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കും.
മാര്‍ച്ച് 31നകം https://rb.gy/js07i9 എന്ന ലിങ്കിലൂടെയോ publicrelations@muthoot.com എന്ന ഇ-മെയിലിലൂടെയോ തങ്ങളുടെ സമീപത്തുള്ള വനിത സംരംഭകരുടെ വിജയ കഥകള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായി പങ്കുവെയ്ക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ സാമൂഹ്യ മാധ്യമങ്ങളില്‍ കമന്റായോ ഏതെങ്കിലും ബ്രാഞ്ചിലെത്തിയോ എന്‍ട്രികള്‍ നല്‍കാം.
രാജ്യത്തെ 3700 ലധികം ബ്രാഞ്ചുകളിലും ഈ സേവനം ഒരുക്കിയിട്ടുണ്ട്. അറിയപ്പെടുന്നവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനപ്പുറം അറിയപ്പെടാത്ത വനിതകളുടെ പ്രതിബദ്ധതയും അവര്‍ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളും അവതരിപ്പിച്ചും അവരെ ആദരിച്ചും മുന്നോട്ടു പോകാന്‍ ഇതിലൂടെ സാധിക്കും. വനിതകളെ ശാക്തീകരിക്കുകയെന്നത് മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ അടിസ്ഥാന ആശയമാണെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.
തങ്ങളുടെ ജീവനക്കാരില്‍ 40 ശതമാനത്തിലേറെയും വനിതകളാണ്. പത്തു ലക്ഷത്തിലേറെ വനിതാ ഉപഭോക്താക്കളുമുണ്ട്. ഇന്ത്യയില്‍ എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാനാണു തങ്ങള്‍ ശ്രമിക്കുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ് സൂപര്വുമണ് രണ്ടാം ഘട്ടം പ്രഖ്യാപിക്കുന്നതില്‍ വളരെയധികം ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണത്തെ വിജയത്തിന്റെ തുടര്‍ച്ചയായി സൂപ്പര്‍വുമണ്‍ ഒന്നിനെ കുറിച്ചുള്ള കോഫി ടേബിള്‍ ബുക്കും തങ്ങള്‍ പുറത്തിറക്കുകയാണ്. തങ്ങളുടേയും ചുറ്റുമുള്ള ജനങ്ങളുടേയും ജീവിതങ്ങളെ മാറ്റിയെടുത്ത ഈ വനിത സംരംഭകരെക്കുറിച്ചുള്ള പ്രചോദനം നല്കുന്ന വിവരങ്ങള്‍ ഇതിലുണ്ട്. വനിത സംരംഭകരുടെ ഏറെ മികച്ചതും എന്നാല്‍ ആരും അറിയാത്തതുമായ കഥകളായിരിക്കും സൂപ്പര്‍വുമണ്‍ രണ്ടാം ഘട്ടം പുറത്തു കൊണ്ടുവരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.