കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവേ അറിയപ്പെടുന്ന 138 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് ഏറെ അഭിമാനകരമായ സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം ലഭിച്ചു. ‘ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓഫ് ബ്രാന്‍ഡിംഗ്’ ആയി കരുതപ്പെടുന്ന ഈ പുരസ്കാരം എല്ലാവരും ആഗ്രഹിക്കുന്ന ഒരു അവാര്‍ഡ് ആണ്. മികച്ച ഉപഭോക്തൃ വിശ്വാസം, സല്‍പ്പേര്, വ്യവസായ രംഗത്ത് നേതൃത്വം തെളിയിച്ച ബ്രാന്‍ഡുകള്‍ക്കാണ് ഇത് നല്‍കുന്നത്.
പൂര്‍ണമായും ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ നല്കുന്ന ഈ പുരസ്ക്കാരം നേടുന്ന സ്വര്‍ണ പണയ എന്‍ബിഎഫ്സി രംഗത്തെ ആദ്യ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സ്ഥാപനത്തെ തങ്ങളുടെ വിശ്വസ്ത സാമ്പത്തിക പങ്കാളിയായി കാണുന്നു എന്നതു കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ പുരസ്ക്കാരം. തങ്ങളുടെ അറിവിന്റേയും അനുഭവത്തിന്റേയും അടിസ്ഥാനത്തില്‍ ഉപഭോക്താക്കളും പ്രൊഫഷണലുകളും സ്വതന്ത്ര പ്രക്രിയയിലൂടെയുള്ള വോട്ടിങിലൂടെയാണ് ഈ പുരസ്ക്കാരം തെരഞ്ഞെടുക്കുന്നത്. ശക്തമായ ബ്രാന്‍ഡ് ഇക്വിറ്റി, മികച്ച ഉപഭോക്തൃ ബന്ധം, നഗര-ഗ്രാമീണ മേഖലകളിലുള്ള ശക്തമായ സാന്നിധ്യം തുടങ്ങിയവയ്ക്കുള്ള തെളിവുകൂടിയാണ് ഈ നേട്ടം.
2025ലെ സൂപ്പര്‍ബ്രാന്‍ഡ് അംഗീകാരം ലഭിച്ചതില്‍ തങ്ങള്‍ അഭിമാനിക്കുന്നു. ഈ അംഗീകാരം ഉപഭോക്തൃ കേന്ദ്രീകൃതവും, നവീനവും, ധാര്‍മ്മികമായ ബിസിനസ്സ് രീതികള്‍ എന്നിവയോടുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. സാധാരണക്കാരന്റെ സാമ്പത്തിക സുസ്ഥിതി മെച്ചപ്പെടുത്തി അവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുകയാണ് തങ്ങളുടെ ലക്ഷ്യം. ഈ അംഗീകാരം ലക്ഷ്യത്തിലേക്കുള്ള തങ്ങളുടെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നു.
തങ്ങള്‍ ഡിജിറ്റല്‍ രീതികളെ ത്വരിതപ്പെടുത്തുകയും, അത്യാധുനിക ഫിന്‍ടെക് സൊല്യൂഷനുകളില്‍ നിക്ഷേപം നടത്തുകയും, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുകയും ചെയ്യുന്ന സമയത്താണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. ഇന്ത്യയിലെ മുന്നേറാന്‍ ആഗ്രഹിക്കുന്ന ജനങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ശക്തമായതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സാമ്പത്തിക പരിസ്ഥിതി രൂപപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ചെയര്മാന് തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
തങ്ങളോടുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെ മികച്ച അംഗീകാരമാണ് സൂപ്പര്‍ബ്രാന്‍ഡ് എന്ന ബഹുമതി. ലളിതവും സുതാര്യവും ഫലപ്രദവുമായ സാമ്പത്തിക പരിഹാരങ്ങള്‍ നല്കാന് എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. വിശ്വസ്തനായ ഒരു സാമ്പത്തിക സേവന ദാതാവാകാനുള്ള പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നതാണ് ഈ അംഗീകാരം. സാധാരണക്കാരന്റെ വീട്ടുപടിക്കല്‍ വായ്പ ലഭ്യമാക്കി അവരെ ശാക്തീകരിക്കുക എന്ന വാഗ്ദാനം നിറവേറ്റുന്നു. ഭാവിയിലും നൂതനസേവനങ്ങള്‍ അവതരിപ്പിക്കുന്നത് തുടരുകയും സത്യസന്ധതയോടും മികച്ച രീതിയിലും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയും ചെയ്യുമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.
ഇന്ത്യയിലുടനീളം 3700-ത്തിലധികം ശാഖകളുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്വര്‍ണ്ണ വായ്പക്ക് അപ്പുറം ചെറുകിട ബിസിനസ്സ് വായ്പകള്‍, വസ്തു ഈടിന്മേലുള്ള വായ്പ എന്നിവയുള്‍പ്പെടെ നിരവധി സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നു. മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ പാരമ്പര്യത്തില്‍ ഊന്നിനിന്നുകൊണ്ട് ഒരു ശതാബ്ദത്തിലധികം നീണ്ടുനില്‍ക്കുന്ന വിശ്വാസ്യതയും ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ ആധുനിക സാങ്കേതികതയെയും സംയോജിപ്പിച്ച് രാജ്യമൊട്ടാകെ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയാണ് കമ്പനി.
ഉപഭോക്തൃ കേന്ദ്രീകൃതവും, നവീനവും, സാമ്പത്തിക ശാക്തീകരണവും എന്നിവയുടെ അടിസ്ഥാനത്തില്‍ അചഞ്ചലമായ പ്രതിബദ്ധതയോടെ കമ്പനി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് മാറ്റം വരുത്താന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരുന്നു. മികച്ച സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കുന്നതിനും വിശ്വാസം, ലാളിത്യം, ലഭ്യത എന്നീ അടിസ്ഥാന മൂല്യങ്ങള്‍ പാലിക്കുന്നതിനുമുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പ്രതിബദ്ധതയെ ഈ പുരസ്കാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നു.