കൊച്ചി:വടവുകോട് ഹെല്‍ത്ത് സെന്ററിന് മുത്തൂറ്റ് ഫിനാന്‍സ് ആംബുലന്‍സ് കൈമാറി.മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളി ആന്റ് സയന്‍സില്‍ നടത്തിയ ചടങ്ങില്‍ പി വി ശ്രീനിജന് എംഎല്‍എ വടവുകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ അശോകന് താക്കോല്‍ കൈമാറി. ഡെവലപ്മെന്റ് സെലക്ഷന് കമ്മിറ്റി പ്രസിഡന്റ് ജൂബി ജോര്‍ജ്ജ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വികസന കമ്മിറ്റി പ്രസിഡന്റ് ടി ആര് വിശ്വപ്പന്‍, വടവു കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വര്‍ഗീസ്, വടവുകോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എല്‍സി പൗലോസ്, ഉഷ വേണുഗോപാല്‍, ശ്രീകല അജിത്ത്, വിഷ്ണു വിജയന്, മുത്തൂറ്റ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍മാരായ ജോബിന് ജോസഫ്, കെ എസ് സിമി തുടങ്ങിയവര്‍ സന്നിഹിതരായി. വടവുകോട്, പുതൃര്ക, തിരവാണിയൂര്‍ എന്നീ മൂന്നു പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് വടവുകോട് ഹെല്‍ത്ത് സെന്റര്‍ സേവനം ലഭ്യമാക്കുന്നത്. ശരാശരി 250 പേരാണ് പ്രതിദിനം ഇവിടെയെത്തുന്നത്.
മുത്തൂറ്റ് ഫിനാന്‍സ് ആംബുലന്‍സ് കൈമാറി
ശരാശരി 250 പേരാണ് പ്രതിദിനം ഇവിടെയെത്തുന്നത്
Leave a comment
Leave a comment