കൊച്ചി: വഞ്ചിയൂരില്‍ പൊതുഗതാഗതം തടസപ്പെടുത്തി സിപിഐഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഐഎം നേതാക്കളോട് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് ഹൈക്കോടതി. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുൾപ്പെടെയുളള നേതാക്കളോട് ഹാജരാവാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി പത്തിനാണ് നേതാക്കള്‍ ഹാജരാകേണ്ടത്.
ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രന്, വി പ്രശാന്ത്, എം വിജയകുമാര്‍, എന്നിവരും കോടതിയില്‍ ഹാജരാകണം. കോടതിയലക്ഷ്യ ഹര്‍ജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.
കൊച്ചി കോര്പ്പറേഷന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിൽ കോണ്‍ഗ്രസ് നേതാക്കളോടും ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എറണാകുളം എംഎല്‍എ ടിജെ വിനോദ് എന്നിവർ ഹാജകരാകണം.