മ്യാൻമാറിലും തായ്ലാൻഡിലും ഉണ്ടായ കനത്തനാശം വിതച്ച ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. മ്യാൻമാറിൽ മാത്രം മരിച്ചവരുടെ എണ്ണം 1644 ആയതായി രാജ്യത്തെ സൈനിക ഭരണകൂടം അറിയിച്ചു.
ഇതിനു പുറമെ 3408 പേർക്ക് പരിക്കേറ്റതായും 139 പേരെ കാണാനില്ലെന്നും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയൽ രാജ്യമായ തായ്ലാൻഡിൽ പത്ത് പേര് മരിച്ചതായാണ് റിപ്പോർട്ട്.