കൊച്ചി: പകുതിവില തട്ടിപ്പ് കേസില്‍ പ്രതികരണവുമായി നജീബ് കാന്തപുരം എംഎല്‍എ. ഒരു കേസ് കൊണ്ടും തന്റെ മുന്നിലെ വലിയ ഉത്തരവാദ നിര്‍വഹണത്തില്‍ നിന്നും പിറകോട്ട് പോകില്ലെന്നും തനിക്കൊരു സ്വപ്നമുണ്ടെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സ്കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നജീബ് കാന്തപുരത്തിന്റെ പ്രതികരണം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
എനിക്കൊരു സ്വപ്നമുണ്ട്…..പെരിന്തൽമണ്ണയിലെ ഏറ്റവും ദുർബലനായ മനുഷ്യനും അന്തസ്സോടെ എഴുന്നേറ്റ് നിൽക്കാൻ കഴിയുന്ന ഒരു ദിവസം. ആ സ്വപ്നം സഫലമാകും വരെ ഞാൻ ഈ എനർജിയോടെ തന്നെ നിങ്ങളുടെ മുന്നിലുണ്ടാവും. ഒരു കേസ് കൊണ്ടും ഞാൻ ആ വലിയ ഉത്തരവാദിത്ത നിർവ്വഹണത്തിൽ നിന്ന് പിറകോട്ട് പോവില്ല. ഒരു എതിരാളിയും അത് കിനാവു കാണേണ്ട..
See translation
All reactions:
14K14K