ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ ആദ്യ സ്വര്‍ണം നേടി കേരളം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സുഫ്നാ ജാസ്മിനാണ് സ്വര്‍ണം നേടിയത്. 45 കിലോ വിഭാഗത്തിലാണ് സുഫ്നാ ജാസ്മിന്റെ നേട്ടം. സര്‍വകലാശാല മത്സരങ്ങളില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് തൃശൂര്‍ വേലുപാടം സ്വദേശിയായ സുഫ്ന.
മത്സരത്തിന് മുന്‍പുള്ള ഭാരപരിശോധനയില്‍ സുഫ്നയ്ക്ക് ആവശ്യമായതിനേക്കാള്‍ 150 ഗ്രാം ഭാരം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുടിമുറിച്ച് ഭാരം കുറച്ച ശേഷമാണ് സുഫ്നയെ മത്സരിക്കാന്‍ അനുവദിച്ചത്. അതേസമയം വനിതാ വിഭാഗം ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളത്തിന്റെ ടീം അസമിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു.