കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ കുറ്റപത്രം പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയാണെന്നും ആത്മഹത്യയ്ക്ക് കാരണം ദിവ്യയുടെ പ്രസംഗമാണെന്നും പി പി ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതിയെന്നും കുറ്റപത്രത്തിലുണ്ട്.
യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗം തെളിവായും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവ്യയുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു. ദിവ്യക്ക് പുറമെ മറ്റാരെയും പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ല. പ്രത്യേക അന്വേഷണസംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്.