കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതി സിപിഐഎം നേതാവ് പിപി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി തള്ളിയതിന്റെ പിന്നാലെയാണ് കീഴടങ്ങല്‍. ദിവ്യയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെ ജാമ്യാപേക്ഷ തള്ളിയുള്ള കോടതി ഉത്തരവ് വന്നിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസും ദിവ്യയുമായി ഒത്തുകളിച്ചുള്ള കീഴടങ്ങല്‍.